Flash News

ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം



കോടതിയലക്ഷ്യ കേസില്‍ വാട്ടര്‍ അതോറിട്ടി എംഡി ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കരാര്‍ ജോലിയേറ്റെടുത്ത കമ്പനിക്ക് ലേബര്‍ ചെലവ് പുതുക്കിനല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം പാലിച്ചില്ലെന്നാരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഷെനമോള്‍ക്കെതിരേ ഡിവിഷന്‍ബെഞ്ച് ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നവംബര്‍ 15ന് രാവിലെ 10.15 കോടതി മുമ്പാകെ നേരിട്ട് ഹാജരാക്കാനാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ വിടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാവാമെന്ന ഉറപ്പ് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് എംഡിക്കെതിരേ കോടതി കടുത്ത നിലപാടെടുത്തത്. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രൊജക്റ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ മാനേജര്‍ ശ്രീനേഷാണ് വാട്ടര്‍ അതോറിട്ടി എംഡിക്കെതിരേ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നത്. കരാര്‍ ജോലിയില്‍ ലേബര്‍ ചെലവ് പുതുക്കി നല്‍കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വാട്ടര്‍ അതോറിറ്റി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നാല്‍, ലേബര്‍ ചെലവ് പുതുക്കിനല്‍കാമെന്ന് കമ്പനിയുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വാട്ടര്‍ അതോറിറ്റി എംഡി ഈ ആവശ്യം വീണ്ടും നിരസിച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ എംഡിയുടെ അസാന്നിധ്യം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എംഡിയുടെ നടപടിയില്‍ ന്യായീകരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ നിര്‍ബന്ധപൂര്‍വം ഹാജരാക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതിനാലാണ് ജാമ്യമുള്ള വാറന്റ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it