Flash News

ഷെറിന്റെ മരണം: ദത്തെടുക്കല്‍ നടപടി അന്വേഷിക്കണം- സുഷമ



ന്യൂഡല്‍ഹി: അമേരിക്കയില്‍ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട നടപടികളില്‍ അന്വേഷണം നടത്താന്‍ വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ ഏഴിന് കാണാതായ ഷെറിനെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ അഴുക്കുചാലില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ ടെക്‌സാസ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പരസ്പരവിരുദ്ധമായ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസിന്റെ അന്വേഷണം യുക്തിപരമായ നിഗമനത്തിലെത്തിക്കും. ദത്തെടുക്കപ്പെടുന്ന ഇന്ത്യന്‍ കുട്ടികളുടെ പാസ്‌പോര്‍ട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാല്‍ മാത്രമേ നല്‍കാനാവൂ എന്നും സുഷമ പറഞ്ഞു.
Next Story

RELATED STORIES

Share it