Flash News

ഷെഫിനൊപ്പം കൊല്ലത്തെത്തിയ ഹാദിയ ബന്ധുക്കളെ കണ്ട് മടങ്ങി

ഷെഫിനൊപ്പം കൊല്ലത്തെത്തിയ ഹാദിയ ബന്ധുക്കളെ കണ്ട് മടങ്ങി
X
കൊല്ലം: ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് ഹാദിയ കൊല്ലത്തെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. ഇന്നലെ രാവിലെയോടെയാണ് ഷെഫിനൊപ്പം ഹാദിയ കൊല്ലം ചാത്തിനാംകുളം ജുമാമസ്ജിദിന് സമീപത്തുള്ള വീട്ടിലെത്തിയത്.



രാവിലെ തന്നെ ഷെഫിനെയും ഹാദിയയെയും സ്വീകരിക്കാന്‍ ബന്ധുമിത്രാദികളടക്കം നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. ഇരുവരും എത്തുന്നതിന് മുമ്പുതന്നെ പോലിസ് വീടിനും സമീപവും ശക്തമായ സുരക്ഷാ സംവിധാനമൊരുക്കി. ഉച്ചഭക്ഷണം ബന്ധുക്കള്‍ക്കൊപ്പം കഴിച്ച് 12.30ഓടെ ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങി.
Next Story

RELATED STORIES

Share it