Flash News

ഷൂട്ടൗട്ടില്‍ ചരിത്രം തിരുത്തി ഇംഗ്ലണ്ട്; കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ഷൂട്ടൗട്ടില്‍ ചരിത്രം തിരുത്തി ഇംഗ്ലണ്ട്; കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
X


മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്ത് 1-1 സമനില പങ്കിട്ട ശേഷം ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 4-3നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം ഇംഗ്ലണ്ടാണ് ആദ്യം വലകുലുക്കിയത്. 57ാം മിനിറ്റില്‍ ഹാരി കെയ്‌നെ ബോക്‌സിനുള്ളില്‍വച്ച് കാര്‍ലോസ് സാഞ്ചസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയ ഹാരി കെയ്ന്‍ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ ലോകകപ്പിലെ ആറാം ഗോള്‍ സ്വന്തമാക്കിയ കെയ്ന്‍ ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ ഇംഗ്ലണ്ടിന് വേണ്ടി തുടര്‍ച്ചയായ ആറ് മല്‍സരങ്ങളിലും ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും കെയ്ന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തു.
എന്നാല്‍ വിജയമുറപ്പിച്ച് മുന്നേറിയ ഇംഗ്ലണ്ടിനെതിരേ ഇഞ്ചുറി ടൈമില്‍ കൊളംബിയ സമനില പിടിച്ചു. 93ാം മിനിറ്റില്‍ ക്വാഡ്രാഡോ എടുത്ത കോര്‍ണറിനെ ഹെഡ്ഡറിലൂടെ യെറി മിന വലയിലെത്തിക്കുകയായിരുന്നു. തുടര്‍ച്ചായ മൂന്നാം മല്‍സരത്തിലും ഹെഡ്ഡറിലൂടെ മിന കൊളംബിയക്ക് വേണ്ടി ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ മല്‍സര 1-1 എന്ന നിലയിലേക്ക്. ഇതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.  എക്‌സ്ട്രാ ടൈമിലും ഗോളൊഴിഞ്ഞ് നിന്നതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടിട്ടിലേക്ക്.
കൊളംബിയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഫല്‍ക്കാവോ ലക്ഷ്യം കണ്ടതോടെ കൊളംബിയ 1-0ന് മുന്നില്‍. ഇംഗ്ലണ്ടിന് വേണ്ടി മറുപടി കിക്കെടുത്ത ഹാരി കെയ്‌നും ലക്ഷ്യം കണ്ടതോടെ മല്‍സരം 1-1. കൊളബിയക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ക്വാഡ്രാവോ ലക്ഷ്യം കണ്ടപ്പോള്‍ മറുപടിക്കെത്തിയ റാഷ്‌ഫോഢും പന്ത് വലയിലാക്കി. മല്‍സരം 2-2. കൊളംബിയക്ക് വേണ്ടി മൂന്നാം കിക്കെടുത്ത മ്യൂറിയലും ലക്ഷ്യം കണ്ടതോടെ മല്‍സരം 3-2ന് കൊളംബിയ മുന്നില്‍. മറുപടിക്കെത്തിയ ഇംഗ്ലണ്ടിന്റെ ജോര്‍ദാന്‍ ഹെഡ്ഡേഴ്‌സണിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തതോടെ മല്‍സരം 3-2ന് കൊളംബിയ മുന്നില്‍. എന്നാല്‍ നാലാം കിക്കെടുത്ത കൊളംബിയന്‍ താരം മാത്യൂസ് ഉറീബ് പെനല്‍റ്റി പാഴാക്കിയതോടെ 3-2 എന്ന നിലയില്‍. എന്നാല്‍ മറുപടി കിക്കെടുത്ത ട്രിപ്പിയറിന് ലക്ഷ്യം പിഴക്കാതെ വവന്നതോടെ മല്‍സരം 3-3 എന്ന നിലയിലേക്ക്. കൊളംബിയക്ക് വേണ്ടി അഞ്ചാം കിക്കെടുത്ത ബാക്കയുടെ ഷോട്ട് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ് തടുത്തിട്ടു. എന്നാല്‍ മറുപടിക്കെത്തിയ എറിക് ഡയര്‍ ലക്ഷ്യം കണ്ടതോടെ 4-3ന്റെ ജയത്തോടെ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it