Flash News

ഷൂട്ടിങ് ലോകകപ്പ് : അമന്‍പ്രീത് സിങിന് വെങ്കലം



ന്യൂഡല്‍ഹി: ഷൂട്ടിങ് ലോകകപ്പിലെ പുരുഷ വിഭാഗം 50 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അമന്‍പ്രീത് സിങിന് വെങ്കലം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായ് നിരാശ നല്‍കിയപ്പോള്‍ തന്റെ ആദ്യ ലോകകപ്പില്‍ തന്നെ മെഡല്‍ നേടി അമന്‍പ്രീത് കൈയടി നേടി. 202.2 പോയിന്റ് നേടിയാണ് അമന്‍പ്രീത് വെങ്കലം സ്വന്തമാക്കിയത്. ജിത്തു റായ് 123.2 പോയിന്റോടെ ഏഴാം സ്ഥാനത്താണ് മല്‍സരം പൂര്‍ത്തിയാക്കിയത്. സെര്‍ബിയയുടെ ഡാമിര്‍ മെക്കെക്ക് 229.3 പോയിന്റുകളോടെ സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ ഉക്രയിന്റെ ഒലഹ് ഒമല്‍ചക്ക് വെള്ളി മെഡലും കഴുത്തിലണിഞ്ഞു. 228 പോയിന്റാണ് ഒമല്‍ചക്കിന്റെ സമ്പാദ്യം.
Next Story

RELATED STORIES

Share it