ഷൂട്ടിങ്: ജിത്തു റായിക്ക് സ്വര്‍ണം

ബാങ്കോക്ക്: ഇന്ത്യന്‍ ഷൂട്ടിങ് താരം ജിത്തു റായിക്ക് ഐഎസ്എസ്എഫ് ലോകകപ്പില്‍ സ്വര്‍ണ മെഡല്‍. പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയത്.
മുന്‍ ലോക, ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ ചൈനയുടെ പാങ് വെയിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജിത്തു സ്വര്‍ണം കഴുത്തിലണിഞ്ഞത്. ജിത്തു 191.3 പോയിന്റ് നേടിയപ്പോള്‍ വെയിന് 186.5 പോയിന്റ് നേടാനെ സാധിച്ചുള്ളൂ. ചൈനയുടെ വാങ് ഷയിവെയിക്കാണ് വെങ്കലം.
Next Story

RELATED STORIES

Share it