Flash News

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണം- കപില്‍ സിബല്‍

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണം- കപില്‍ സിബല്‍
X


തിരുവനന്തപുരം: ഷുഹൈബ് വധത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആക്രമണങ്ങളൊക്കെ മുഖ്യമന്ത്രിയുടെ നാട്ടിലാണ് നടക്കുന്നതെന്നത് ഏറെ ദുഖിപ്പിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.
അതേസമയം ഷുഹൈബിന്റെ കൊലപാതകത്തില്‍  പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് നീട്ടി. ഡമ്മി പ്രതികളെ വച്ച് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഏഴുദിവസം പിന്നിട്ടിട്ടും സമരത്തിന് അനുകൂലമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സമരക്കാര്‍. ഇന്ന് രാവിലെ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂചനാ സമരമെന്ന നിലയില്‍ റോഡ് ഉപരോധിക്കും. വരും ദിവസങ്ങളില്‍ ജില്ലാ ആസ്ഥാനത്ത് ഉള്‍പ്പെടെ റോഡ് ഉപരോധം ശക്തമാക്കാനാണ് ആലോചന. സമരമുഖം മാറുന്നതിനു സൂചനയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ സ്വന്തം കൈവിരലുകളില്‍ നിന്നു ചോര ഇറ്റിച്ചു ബാനറില്‍ പതിപ്പിച്ചു 'രക്തബലി' സമരം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it