Citizen journalism

ഷുക്കൂര്‍, ഷിബിന്‍

മുസ്‌ലിംലീഗിനു പങ്കാളിത്തമുള്ള നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ് അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിനെ സിപിഎമ്മുകാര്‍ പട്ടാപ്പകല്‍ ആണ് വെട്ടിക്കൊന്നത്. ആ മുസ്‌ലിംലീഗുകാരന്റെ കുടുംബത്തിനു സര്‍ക്കാര്‍ വല്ല സഹായവും നല്‍കിയോ? എന്നാല്‍, നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ മുസ്‌ലിംലീഗുകാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ആ കുടുംബത്തിനു നല്‍കിയത് 25 ലക്ഷം രൂപയാണ്. കണ്ണൂര്‍ ജില്ലയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബുകള്‍ ബൈക്കില്‍ തൂക്കി പോകവെ സ്‌ഫോടനം നടന്നു മരിച്ചപ്പോള്‍ അയാളുടെ കുടുംബത്തിനു സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നായിരുന്നു. അന്നൊന്നും വര്‍ഗീയത പറഞ്ഞ് അന്തരീക്ഷം കലുഷിതമാക്കാന്‍ ആരും മുതിര്‍ന്നിരുന്നില്ല.

ജസീല്‍
കുറ്റിക്കകം
Next Story

RELATED STORIES

Share it