ഷുക്കൂര്‍ വധക്കേസ്: ഹൈക്കോടതി പരാമര്‍ശങ്ങള്‍ തെറ്റെന്ന് സുപ്രീം കോടതി
BY midhuna mi.ptk4 Oct 2017 9:44 AM GMT
X
midhuna mi.ptk4 Oct 2017 9:44 AM GMT
ന്യൂഡല്‍ഹി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതി.കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിപിഎമ്മിനും കേസ് അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ നടത്തിയ പരാമര്‍ശങ്ങളെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തുന്നത് തെറ്റാണെന്നും ഇവ വിചാരണയെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പി ജയരാന് നല്കിയ ഹരജിയിലാണ് സുപ്രീംകോടതി ഹൈക്കോടതിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ജസ്റ്റിസുമാരായ കുര്യന് ജോസഫും ആര് ഭാനുമതിയും അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് നല്കിയ ഹരജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ബി കമാല്‍ പാഷ നടത്തിയ പരാമര്‍ശങ്ങളാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. സ്വയം പ്രഖ്യാപിത രാജാക്കന്മാര് നാടുഭരിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര് കാണാതിരിക്കാന്‍ കഴിയില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി സിപിഎമ്മിനെതിരെയും കേസ് അന്വേഷണ ഉദ്യോഗസ്ഥനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ അന്വേഷണത്തെ വഴിമുട്ടിച്ചതായും പോലീസ് തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി. രാജേഷ് എംഎല്‍എയെയും രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തി. ഇരുവര്‍ക്കുമെതിരേ ഗൂഢാലോചന കുറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിച്ചിരുന്നു.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തട്ടികൊണ്ടുപോയി പാര്‍ട്ടി ഗ്രാമത്തിലെ വയലില്‍ നിര്‍ത്തി പരസ്യമായി വെട്ടികൊന്നുവെന്നാണ് കേസ്. പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനു പിന്നാലെയായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMTഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ഛേത്രിക്ക് ...
26 March 2024 6:34 PM GMTഫിഫ ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില പൂട്ട്
22 March 2024 12:12 AM GMT