ഷുക്കൂര്‍ വധക്കേസ്: ഗവര്‍ണര്‍ക്ക് മാതാവിന്റെ കത്ത്
BY Sumeera SMR30 Jun 2016 4:54 AM GMT
Sumeera SMR30 Jun 2016 4:54 AM GMT
കണ്ണൂര്‍: എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ഗവര്‍ണര്‍ പി സദാശിവത്തിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിയമോപദേശകനായ എം കെ ദാമോദരന്‍ പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡ്വക്കറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു. മകനെ വെട്ടിക്കൊന്ന കേസില്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവും ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഡിവിഷന് ബെഞ്ചില്‍ നല്കിയ ഹരജിയില്‍ വാദം തുടരുകയാണ്.
വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഡിവിഷന് ബെഞ്ചില്‍ നല്കിയ ഹരജിയില്‍ വാദം തുടരുകയാണ്.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT