ഷുക്കൂര്‍ വധം: സിബിഐ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്ന  അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സുപ്രിംകോടതിയില്‍ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. സിപിഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന കേസിലാണ് തല്‍സ്ഥിതി റിപോര്‍ട്ട് നല്‍കിയത്. റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍, ആദ്യം തങ്ങള്‍ പരിശോധിച്ച ശേഷമെ സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ സാധിക്കൂവെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ ഉള്‍പ്പെട്ട പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നത്. 2012 ഫെബ്രുവരി 20നാണ് അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ മണിക്കൂറുകളോളം തടവില്‍ പാര്‍പ്പിച്ച് വെട്ടി കൊലപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം വി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരുടെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ചാണ്  മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it