Kerala

ഷുക്കൂര്‍ വധം: പി ജയരാജനും ടി വി രാജേഷും പ്രതിപ്പട്ടികയില്‍; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ഷുക്കൂര്‍ വധം: പി ജയരാജനും ടി വി രാജേഷും  പ്രതിപ്പട്ടികയില്‍; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
X
shukur

കൊച്ചി: എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. നേരത്തേ കോടതിയില്‍ പോലിസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 33 പേരെ നിലനിര്‍ത്തിയാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ നല്‍കിയത്.
കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഷുക്കൂര്‍ വധക്കേസില്‍ 32ാം പ്രതിയാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് 33ാം പ്രതിയും. ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം കെ വി സുമേഷ്, ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗണേശന്‍, ഡിവൈഎഫ്‌ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം പി അനൂപ്, വിജേഷ് എന്ന ബാബൂട്ടി, കെ പ്രകാശന്‍, ഉമേശന്‍, സിപിഎം അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ബാബു, അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണു, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എ വി ബാബു, മുള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം സുരേശന്‍, സിപിഎം കീഴറ ബ്രാഞ്ച് സെക്രട്ടറി പി പവിത്രന്‍, ഡിവൈഎഫ്‌ഐ മൊറാഴ യൂനിറ്റ് പ്രസിഡന്റ് സി എ ലതീഷ്, മനോഹരന്‍, ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്‍, സിപിഎം മൊറാഴ ലോക്കല്‍ കമ്മിറ്റിയംഗം സി എന്‍ മോഹനന്‍, അരിയില്‍ ബിജുമോന്‍, നിധിന്‍, മുന്‍ പഞ്ചായത്തംഗം രാധാകൃഷ്ണന്‍, മാടായി കോളജ് എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ഷിജിന്‍ മോഹന്‍, സിപിഎം കണ്ണപുരം ടൗണ്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി കെ വി സജിത്ത്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുധാകരന്‍, നടയിലെപുരയില്‍ നവീന്‍, ഡിവൈഎഫ്‌ഐ മൊറാഴ വില്ലേജ് കമ്മിറ്റിയംഗം സരീഷ്, കൂലോത്തുവളപ്പില്‍ കെ വി ഷാജി, കാപ്പാടന്‍ പ്രകാശന്‍, അജയകുമാര്‍, വി വി മോഹനന്‍, പുരുഷോത്തമന്‍, ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പി കെ അജിത്കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
Next Story

RELATED STORIES

Share it