ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താത്തത് എന്തെന്ന് ഹൈക്കോടതി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ 32, 33 പ്രതികളായ സിപിഎം നേതാക്കള്‍ പി ജയരാജനും ടി വി രാജേഷിനുമെതിരേ കേസിലെ മറ്റു പ്രതികള്‍ക്കെന്നപോലെ ഗൂഢാലോചനക്കുറ്റം ചുമത്താത്തതെന്തെന്ന് ഹൈക്കോടതി.
കേസിന്റെ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ ചൂണ്ടിക്കാട്ടി. അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹരജിയും അന്വേഷണം സിബിഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്ത് ടി വി രാജേഷ് എംഎല്‍എ സമര്‍പ്പിച്ച ഹരജിയുമാണ് കോടതി പരഗിണിച്ചത്. കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം അവ്യക്തതകള്‍ നിറഞ്ഞതാണെന്നും കേസ് പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Next Story

RELATED STORIES

Share it