kasaragod local

ഷീ ടാക്‌സി എത്തിയതിനു പിന്നാലെ സ്ത്രീ സുരക്ഷയൊരുക്കി ഷീ ലോഡ്ജുകളും

കാഞ്ഞങ്ങാട്: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ഷീ ടാക്‌സി എത്തിയതിനു പിന്നാലെ താമസിക്കാന്‍ ഷീ ലോഡ്ജുകളും വരുന്നു. കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ 45 ലക്ഷം രൂപ വകയിരുത്തി ആലാമിപ്പള്ളി പുതിയ ബസ്സ്സ്റ്റാന്റിനു സമീപത്താണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്.  മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തികരിക്കും. കേരളത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിലെ പദ്ധതികളില്‍ ഒന്നാണിത്. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ സുരക്ഷിതമായി പ ാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുള്ളതായിരിക്ക ും ഷീ ലോഡ്ജുകള്‍. സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സുരക്ഷിതമായ താമസ സൗകര്യം വേണമെന്ന കാഴ്ചപ്പാടിലാണ് ഇത്തരം ലോഡ്ജുകള്‍ സ്ഥാപിക്കുന്നത്. ഷീ ലോഡ്ജുകള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ടായിരിക്കും. ഓണ്‍ ൈലനായി ബൂക്ക് ചെയ്ത് മുറി ഉപയോഗിക്കാനും സാധിക്കും. അത്യാവശ്യമുള്ള സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാന്‍ കാന്റിനും ഷീ ലോഡ്ജുകളിലുണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് കാഞ്ഞങ്ങാട്.  സ്ത്രി സൗഹൃദമായും മാനേജ്‌മെന്റ് വൈദഗ്ധ്യത്തോടെയും ഇവ നടത്താന്‍ വനിതാ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുമെന്ന് ചെയര്‍മാന്‍ വിവി രമേശന്‍ പറഞ്ഞു. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വിവി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍ ഉണ്ണിക്കൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, ഭാഗീരഥി, മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ റസാക്ക് തായിലക്കണ്ടി, സികെ വല്‍സലന്‍, കെ ഉഷ, അഡ്വ.പി അപ്പുക്കുട്ടന്‍, ബില്‍ടെക്ക് അബ്ദുല്ല, സി ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it