thrissur local

ഷീപാഡ് ഉല്‍പ്പാദന യൂനിറ്റും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റും പ്രവര്‍ത്തനം തുടങ്ങി



മുണ്ടൂര്‍: മുണ്ടൂര്‍ വേളക്കോട് വ്യവസായ പാര്‍ക്കില്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെയും പെണ്‍കുട്ടികളുടെയും വനികളുടെയും ആരോഗ്യ ശുചിത്വത്തിനുളള ഷീപാഡ് ഉല്‍പ്പാദനയൂണിറ്റിന്റെയും ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കുള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെയുളള 179 സ്‌കൂളുകളിലും 10 ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഉപയോഗിച്ച നാപ്കിനുകള്‍ കത്തിച്ചുകളയുന്നതിനുളള ഇന്‍സിനേറ്ററുകളും ഷീപാഡ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ ഹായ്-കെയര്‍ എന്ന പേരിലാണ് വിപണികളിലെത്തിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഹരിത കേരള മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂരിലാണ് പദ്ധതി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ മുഖ്യാതിഥിയായി.
Next Story

RELATED STORIES

Share it