ഷീന ബോറ വധം; ഇന്ദ്രാണിയില്‍ നിന്നു ഭീഷണി: മകന്‍

മുംബൈ: തന്റെ അമ്മ ഇന്ദ്രാണി മുഖര്‍ജിയില്‍ നിന്നു ജീവന് ഭീഷണി നേരിടുന്നെന്നാരോപിച്ച് ഷീന ബോറ കൊലപാതകക്കേസിലെ സാക്ഷിയും ഷീനയുടെ സഹോദരനുമായ മിഖായേല്‍ ബോറ സിബിഐ—ക്ക് കത്തയച്ചു. ഒറ്റയ്ക്കു താമസിക്കുന്ന തനിക്കു, തന്റെ സഹോദരിയുടെ ഗതി വരുമെന്നും ഭീതിയോടെയാണു ജീവിക്കുന്നതെന്നും ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.
മിഖായേലിന്റെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുക്കാന്‍ അസം പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. മിഖായേല്‍ അസമിലാണ് കഴിയുന്നത്. 2012ലാണു കേസിനാസ്പദമായ സംഭവം. ആദ്യ ബന്ധത്തിലുള്ള മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മകനായ മിഖായേലിനെയും ഇന്ദ്രാണി വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണു സിബിഐ പറയുന്നത്. കേസില്‍ ഇന്ദ്രാണി ജയിലിലാണ്.
Next Story

RELATED STORIES

Share it