Flash News

ഷി ജിന്‍പെങിന്റെ ആശയങ്ങള്‍ ഇനി പാഠ്യവിഷയം’



ബെയ്ജിങ്: പ്രസിഡന്റ് ഷി ജിന്‍പെങിന്റെ ആശയങ്ങള്‍ ഇനി ചൈനയിലെ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാവും. 20ഓളം സര്‍വകലാശാലകള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഷി ഐഡിയോളജി ചെയറുകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ആഴ്ച അവസാനിച്ച പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സോഷ്യലിസ്റ്റ് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പുതുയുഗം എന്ന ഷി ജിന്‍്‌പെങിന്റെ ആശയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും അദ്ദേഹത്തെ മാവോ സെ തൂങ്ങിന് തുല്യനായി ഉയര്‍ത്തുകയും ചെയ്തിരുന്നു. രാഷ്ട്രനേതാക്കളുടെ ആശയങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം.
Next Story

RELATED STORIES

Share it