ഷിബു സോറനെ വെറുതെവിട്ട ഉത്തരവ് കോടതി ശരിവച്ചു

ന്യൂഡല്‍ഹി: 1994ല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ കൊലപ്പെടുത്തി എന്ന കേസില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) നേതാവ് ഷിബു സോറനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു.2007 ആഗസ്ത് 22നായിരുന്നു ജാര്‍ഖണ്ഡ് ഹൈക്കോടതി സോറനെ വെറുതെവിട്ടത്. സോറന്‍ കുറ്റക്കാരനാണെന്നവിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെതിരേ ഝായുടെ കുടുബാംഗങ്ങളാണു സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ജസ്റ്റിസുമാരായ എ കെ ഗോയല്‍, ആര്‍ എഫ് ധരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 1994 മെയ് 22ന് ദക്ഷിണ ഡല്‍ഹിയിലെ ദൗല കുവാന്‍ മേഖലയില്‍ നിന്നാണു ഝായെ കാണാതായത്.
Next Story

RELATED STORIES

Share it