Flash News

ഷിബിന്‍ വധക്കേസ് വിധി: ഭീഷണിയും പ്രതിഷേധവും നിറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍

ഷിബിന്‍ വധക്കേസ് വിധി: ഭീഷണിയും പ്രതിഷേധവും നിറഞ്ഞ്  സാമൂഹിക മാധ്യമങ്ങള്‍
X
കോഴിക്കോട്: ഷിബിന്‍ വധക്കേസ് പ്രതികളെ വെറുതെവിട്ട കോടതിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവും പ്രതികള്‍ക്കു ഭീഷണിയും. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അനുഭാവികളുമാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളിട്ട് സാമൂഹിക മാധ്യമങ്ങളെ കലാപവേദിയാക്കിയത്. വിധി വരും മുമ്പു തന്നെ പലരും ഭീഷണി പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
കോണി മതത്തിന്റെ കാപാലികര്‍ അരിഞ്ഞു തള്ളിയ നവയൗവനം. അരിഞ്ഞു വീഴ്ത്തിയ കൈകള്‍ അനക്കമില്ലാതെ ആടണം കഴുമരത്തില്‍. വിധി മറിച്ചായാല്‍ നിന്റെ ബലി കുടീരത്തില്‍ ഞങ്ങളൊരു രക്താര്‍ച്ചന നടത്തും. നിന്റെ കൊലയാളികളുടെ രക്തം കൊണ്ടുള്ള രക്താര്‍ച്ചന- രാവിലെ 9ന് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച പോസ്റ്റുകളിലൊന്നാണിത്. വിധി വന്നതോടെ ആ വിധി നടപ്പാക്കാന്‍ ഞങ്ങള്‍ക്കു വിട്ട കോടതിക്ക് നന്ദി, നിന്റെ അവസാന ഘാതകനും വെട്ടേറ്റ് വീഴും വരെ ഈ പക ഞങ്ങള്‍ ഇടനെഞ്ചില്‍ സൂക്ഷിക്കും, ഇവര്‍ ഇനി നാദാപുരത്തും ഭൂമിയിലും വേണ്ട- തുടങ്ങി പ്രകോപനപരമായ നിരവധി പോസ്റ്റുകളാണ് പ്രചരിപ്പിക്കപ്പെട്ടത്.
തെയ്യമ്പാടി ഇസ്മാഈലിനൊരു തുറന്ന കത്ത് എന്ന തലക്കെട്ടില്‍ ഒരാള്‍ പേര് വച്ചെഴുതിയ കത്തിലെ ഓരോ വരികളും പ്രകോപനം നിറഞ്ഞതായിരുന്നു. 19 വയസ്സുകാരനായ ഒരു കുഞ്ഞുസഹോദരന്റെ കഴുത്തിലേക്കു നിന്റെ കോടാലി കൈകള്‍ ആഴ്ന്നിറങ്ങിയപ്പോള്‍തന്നെ ഞങ്ങള്‍ കുറിച്ചിരുന്നതാണ്, നിന്നെ നിയമത്തിന്റെ ഒരു കഴുമരത്തിലും തൂങ്ങിയാടാന്‍ ഞങ്ങള്‍ അനുവദിക്കില്ലാ എന്ന്. അങ്ങനെ ഒരു തൂക്കുകയര്‍ നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതിനു മുകളില്‍ അപ്പീലും അപ്പീലിനു മുകളില്‍ അപ്പീലുമായി നീ സത്യത്തെ എന്നും വെല്ലുവിളിച്ചുകൊണ്ടേയിരിക്കും. മാത്രവുമല്ല, സര്‍ക്കാര്‍ ചെലവില്‍ ഒരുപാടുകാലമങ്ങ് ജീവിക്കുകയും ചെയ്യുമെന്നും തുറന്ന കത്ത് പറയുന്നു.

whatsapp shibin musrder

വാട്‌സ് അപ്പില്‍ പ്രചരിച്ച ഏതാനും ഭീഷണികള്‍ താഴെ..

തെയ്യമ്പാടി ഇസ്‌മെയില്‍ എന്ന മൂരിയുടെ വിധി സഖാക്കളുടെ ചെലവില്‍ മരിക്കാനാ....

ഇനി ഒന്നും നോക്കാന്‍ ഇല്ല തെയ്യമ്പാടി ഇസ്മയിലിനെ തീര്‍ക്കണം
ഏത് കോടതി വെറുതെ വിട്ടാലും പാര്‍ട്ടി കോടതിയില്‍ അവനെ വെറുതെ വിടില്ല ആകാത്തിരിക്കുന്ന വിധി സഖാക്കളുടെ കൈകൊണ്ടുള്ള മരണമാണ്...അരിഞ്ഞു തള്ളണം ആ നായിന്റെ മക്കളെ..
Next Story

RELATED STORIES

Share it