Flash News

ഷിനാവത്രയുടെ പാസ്‌പോര്‍ട്ട് തായ്‌ലന്‍ഡ് റദ്ദാക്കി



ബാങ്കോക്ക്: അധികാര ദുര്‍വിനിയോഗം ആരോപിച്ച് ഭരണഘടനാ കോടതി പുറത്താക്കിയ തായ്‌ലന്‍ഡ് മുന്‍ പ്രസിഡന്റ് യിങ് ലക്ക് ഷിനാവത്രയുടെ പാസ്‌പോര്‍ട്ടുകള്‍ തായ്‌ലന്‍ഡ് ദ്ദാക്കി. വിദേശത്തു കഴിയുന്ന ഷിനാവത്രയോട് തായ്‌ലന്‍ഡില്‍ മടങ്ങിയെത്തി വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. അധികാര ദുര്‍വിനിയോഗ കേസുകളില്‍ കോടതി ഷിനാവത്രയെ അഞ്ച് വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it