ഷിക്കാഗോയിലെ കറുത്ത വര്‍ഗക്കാരന്റെ വധം: വെടിവയ്പ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഷിക്കാഗോ: വെളുത്ത വര്‍ഗക്കാരനായ പോലിസ് ഓഫിസര്‍ ആഫ്രോ-അമേരിക്കക്കാരനായ ബാലനെ കഴിഞ്ഞ വര്‍ഷം വെടിവച്ചു കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 17കാരനായ ലക്വാന്‍ മക്‌ഡൊണാള്‍ഡിനെതിരേ വാന്‍ ഡെയ്‌കെന്ന പോലിസ് ഓഫിസര്‍ 16 തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
വാന്‍ ഡെയ്കിനെതിരേ കൊലപാതകത്തിനു കേസെടുത്തു. കത്തി ഉപേക്ഷിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് വെടിവയ്‌പെന്നായിരുന്നു പോലിസ് ഭാഷ്യം. വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ ഷിക്കാഗോയില്‍ കറുത്ത വര്‍ഗക്കാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഗതാഗതം സ്തംഭിപ്പിച്ച് നൂറുകണക്കിനു പേര്‍ ഷിക്കാഗോയില്‍ നടന്ന റാലിയില്‍ അണിനിരന്നു.
റാലിക്കെതിരേ വെളുത്ത വര്‍ഗക്കാരായ മൂന്നു പേര്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പ്രക്ഷോഭകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വീഡിയോ പുറത്തുവിടുന്നതിന്റെ മുന്നോടിയായി ഷിക്കാഗോയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ജനങ്ങള്‍ ശാന്തരാവണമെന്നു ഷിക്കാഗോ മേയര്‍ റഹം ഇമ്മാനുവേല്‍ ആഹ്വാനം ചെയ്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്നു പോലിസുകാരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it