Pathanamthitta local

ഷാഹിദാബീവി കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ഷാഹിദാബീവി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് വോട്ടുകള്‍ ഷാഹിദാബീവിക്കും എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ ആനി രാജുവിന് മൂന്ന് വോട്ടുകളും ലഭിച്ചു. ബിജെപിയിലെ രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. വോട്ടെടുപ്പില്‍ പ്രസിഡന്റ് ഷാഹിദാബീവിയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടതിനൊപ്പം പേരെഴുതാന്‍ വിട്ടുപോയതാണ് കാരണം. കോണ്‍ഗ്രസിന് നാലംഗങ്ങളും മുസ്്‌ലിംലീഗിന് രണ്ടംഗങ്ങളുമാണ് യുഡിഎഫിലുള്ളത്. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടുപേരും യുഡിഎഫിനെ പിന്തുണച്ചു. എല്‍ഡിഎഫില്‍ സിപിഎമ്മിന് മൂന്നംഗങ്ങളാണുള്ളത്. വോട്ടെടുപ്പില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ഓഡിറ്റ്) ഷാജി വരണാധികാരിയായിരുന്നു.  ഷാഹിദാബീവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Next Story

RELATED STORIES

Share it