Flash News

ഷാര്‍ജ പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കവര്‍ച്ചാ സംഘം പിടിയില്‍

ഷാര്‍ജ പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കവര്‍ച്ചാ സംഘം പിടിയില്‍
X
SHJ-POLICE-DEC-18ഷാര്‍ജ: വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി കവര്‍ച്ച നടത്തുകയും പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പാക്കിസ്ഥാനികളെ ഷാര്‍ജ പോലീസ് കീഴടക്കി. ഷാര്‍ജയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.പിടികൂടാന്‍ ചെന്ന പോലീസിനെ സംഘത്തിലെ രണ്ട് പേര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെ കീഴടക്കിയ ഷാര്‍ജ പോലീസ് പ്രതികളെ നിയമ നടപടിക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ഉടമസ്ഥര്‍ നിരീക്ഷണ ക്യാമറകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്്്് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it