Pravasi

ഷാര്‍ജയില്‍ 6824 പേര്‍ ചുവപ്പ് സിഗ്നല്‍ മറികടന്നു

ഷാര്‍ജയില്‍ 6824 പേര്‍ ചുവപ്പ് സിഗ്നല്‍ മറികടന്നു
X
saud-alshaibani

ഷാര്‍ജ:  ഇക്കഴിഞ്ഞ 5 മാസത്തിനകം 6824 പേര്‍ ചുവപ്പ് സിഗ്നല്‍ മറി കടന്നതായി ഷാര്‍ജ പോലീസ് വ്യക്കമാക്കി. ഈ കാലയളില്‍ 8251 പേര്‍ ഗുരുതരമായ ഗതാഗത നിയമം ലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് 1081 പേരാണ് പിടിക്കപ്പെട്ടത്. ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 800 ദിര്‍ഹം 15 ദിവസത്തേക്ക് വാഹനം കണ്ട് കെട്ടുകയും ചെയ്യുമെന്ന് ഷാര്‍ജ പോലീസിന്റെ മാധ്യമ, ബോധവല്‍ക്കരണ വിഭാഗം മേധാവി ലെഫ്റ്റനന്റ് സഔദ് അല്‍ ഷൈബ അറിയിച്ചു. മരണം വരെ സംഭവിക്കാവുന്ന ഏറ്റവും ഗുരുതരമായ നിയമ ലംഘനമാണ് അമിത വേഗത്തിലെത്തി ചുവപ്പ് സിഗ്നല്‍ മറി കടക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇത്തരം നിയമ ലംഘനം തടയാന്‍ വേണ്ടി പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. അമിത വേഗത്തില്‍ വാഹനം ഓടിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്ന പ്രവണത യുവാക്കളില്‍ കണ്ട് വരുന്നുണ്ട്. നിരത്തുകളില്‍ പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഷാര്‍ജ പോലീസ് നടത്തി കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it