Flash News

ഷാര്‍ജയില്‍ 1045 കിലോ പാന്‍ മസാല പിടികൂടി

ഷാര്‍ജയില്‍  1045 കിലോ പാന്‍ മസാല പിടികൂടി
X
pan

ഷാര്‍ജ: ഷാര്‍ജയിലെ ദൈദ് നഗരത്തില്‍ നിന്നും വില്‍പ്പനക്കായി  കൊണ്ട് വന്ന 1045 കിലോ പാന്‍ മസാല ദൈദ് നഗരസഭാ അധികൃതര്‍ പിടികൂടി. രാജ്യത്ത് നിരോധിക്കപ്പെട്ട പാന്‍ മസാല ദൈദ്-ഫുജൈറ റോഡിലെ ഒരു കടയില്‍ വെച്ച്  വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. കടയിലും ഉടമയുടെ വീട്ടിലുമായിരുന്നു വന്‍ തോതിലുള്ള പാന്‍ മസാലകള്‍ സംഭരിച്ച് വെച്ചിരുന്നത്. 55 കിലോ ഭാരമുള്ള 2901 പാന്‍ മസാല പാക്കറ്റുകളും 990 കിലോ അസംസ്‌കൃത പാനുകളുമാണ് പിടികൂടിയത്. പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ രാസ പദാര്‍ത്ഥങ്ങളും മറ്റും കലര്‍ത്തിയായിരുന്നു ഏഷ്യക്കാരനായ കട ഉടമ വില്‍പ്പന നടത്തിയിരുന്നതെന്ന് ദൈദ് നഗരസഭയുടെ ഓപറേഷന്‍ വിഭാഗം മേധാവി സാലിം സയീദ് തുനൈജി അറിയിച്ചു. ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്ത കട ഉടമയെ നിയമ നടപടിക്കായി പ്രോസിക്യൂഷന് കൈമാറി.
Next Story

RELATED STORIES

Share it