Flash News

ഷാര്‍ജയില്‍ 10 കടകള്‍ക്ക് തീപ്പിടിച്ചു; കാസര്‍കോഡ്, വടകര സ്വദേശികളുടെ കടകള്‍ കത്തിനശിച്ചു

ഷാര്‍ജയില്‍  10 കടകള്‍ക്ക് തീപ്പിടിച്ചു;  കാസര്‍കോഡ്, വടകര സ്വദേശികളുടെ കടകള്‍ കത്തിനശിച്ചു
X
fire

[related]

ഷാര്‍ജ: ഷാര്‍ജ റോളയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 10 കടകള്‍ കത്തി നശിച്ചു. റോള മാളിനടുത്തുള്ള തുണി, റെഡിമെയ്ഡ്‌സ്, ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റിനാണ് തീ പിടിച്ചത്.  പുലര്‍ച്ചെ മൂന്ന് മണിക്ക് സമീപത്തെ താമസക്കാരാണ് തീ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തി തീയണക്കാനാരംഭിച്ചു. തുടര്‍ന്ന് അടുത്തുള്ള നിരവധി ഷോപ്പുകളിലേക്ക് തീ ആളിപ്പടര്‍ന്നു . സമീപ എമിറേറ്റുകളില്‍ നിന്ന് ഫയര്‍ യൂനിറ്റുകളെത്തി ഏഴ് മണിയോടെയാണ് പൂര്‍ണമായും അഗ്‌നി നിയന്ത്രിക്കാനായത്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്‌നിക്കിരയായവയില്‍ ഏറെയും. കാസര്‍കോട് സ്വദേശി നൗഷാദിന്റെ മൂന്ന് കടകളാണ് പൂര്‍ണമായി കത്തിയത്. അബായ, പുതപ്പുകള്‍, ഇലക്‌ട്രോണിക്‌സ് എന്നിവയായിരുന്നു ഈ ഷോപ്പുകളില്‍ വില്‍പനക്കുണ്ടായിരുന്നത്. മറ്റൊരു കാസര്‍കോട്ടുകാരന്‍ മൊയ്തീന്റെ രണ്ട് കടകള്‍, വടകര സ്വദേശി കാസിമിന്റെ റെഡിമെയ്ഡ് കട, വടകര സ്വദേശി അഷ്‌റഫിന്റെ പര്‍ദ കട, റോളയിലെ ഏറ്റവും പുരാതനമായ തുണിക്കടകളിലൊന്നായ റൂബി ടെക്സ്റ്റയില്‍സ്, ബുര്‍ഹാനി ടെക്സ്റ്റയില്‍സ് എന്നിവ ഒന്നും അവശേഷിക്കാതെ കത്തി നശിച്ചു.
പൊതുവെയുള്ള മാന്ദ്യം കച്ചവടത്തെ ബാധിച്ചതിനിടെയാണ് അഗ്‌നിയുടെ രൂപത്തില്‍ മറ്റൊരു ദുരന്തം ഇവിടത്തെ ചെറുകിട കച്ചവടക്കാരെ ഉലച്ചത്.
റോള മാളിന് പിറകു വശത്താണ് അഗ്‌നിക്കിരയായ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കം കാണും ഒറ്റ നിലയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്.
അതേസമയം, രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനും തീ പടര്‍ന്ന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മൂന്ന് കടകള്‍ തകര്‍ന്ന് ഈ കെട്ടിടത്തിന്റെ ഭിത്തിയില്‍ പതിച്ചിരുന്ന എ.സി.പി ഷീറ്റുകള്‍ പകുതിയോളം കത്തിക്കരിഞ്ഞു. തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇത് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല. മാര്‍ക്കറ്റ് പോലീസ് ബന്തവസ്സാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it