ഷാര്‍ജയില്‍ വാഹനാപകടം; മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ഷാര്‍ജ: മദാമിനടുത്ത് ഹത്ത റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു.
കോഴിക്കോട് കരുവന്‍തിരുത്തി കുണ്ടില്‍ ആരിയേക്കല്‍ മുസ്തഫ-നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുനൂന്‍ (20), നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ പോളനാണ്ടി അഷ്‌റഫ്-ഹാജറ ദമ്പതികളുടെ മകന്‍ അഷ്മിദ് (19), പാനൂര്‍ ചെണ്ടയാട് കുനുമ്മലിലെ മുസ്തഫ-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശിഫാം (20) എന്നിവരാണു മരിച്ചത്. മൂവരും ദുബയ് മിഡില്‍സെക്‌സ് യൂനിവേഴ്‌സിറ്റിയിലെ ബിരുദവിദ്യാര്‍ഥികളാണ്.
ഇവരടക്കം അഞ്ചു സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍നിന്ന് മടങ്ങവെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ഇവരുടെ കാറിനു പിന്നില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. മൂവരും തല്‍ക്ഷണം മരിച്ചു.
പരിക്കേറ്റ രണ്ടുപേര്‍ ചികില്‍സയിലാണ്. വിദ്യാഭ്യാസത്തോടൊപ്പം പിതാവിനെ ബിസിനസില്‍ സഹായിച്ചുവരികയായിരുന്നു സുനൂന്‍. സഹോദരങ്ങള്‍: ഫാത്തിമ ഫിനു, മിന്നത്ത്.
അഷ്മിദിന്റെ പിതാവ് അശ്‌റഫ് ദുബയില്‍ റസ്‌റ്റോറന്റ് നടത്തിവരികയാണ്. സഹോദരങ്ങള്‍: അര്‍ഷദ്, അഫ്‌സല്‍, ഹാഷിര്‍, അജ്‌വദ്, ഫാത്തിമ.
ശിഫാമിന്റെ സഹോദരങ്ങള്‍: ശിഫ, മുഹമ്മദ് ഷിസില്‍. മൃതദേഹങ്ങള്‍ മദാം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
Next Story

RELATED STORIES

Share it