Flash News

ഷാര്‍ജയില്‍ രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ മരിച്ചു രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ:  സജ വ്യവസായ മേഖലയില്‍ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായ തൊഴിലാളികള്‍ തമ്മിലുണ്ടായ കലഹത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവര്‍ 35 ഉം 42 ഉം വയസ്സായ ഏഷ്യന്‍ തൊഴിലാളികളാണ്. തലക്കും ശരീരത്തിലും ഏറ്റ പരിക്കിനെ തുടര്‍ന്ന്്് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് രണ്ട്്് പേരും സംഭവ സ്ഥലത്ത്് വെച്ച്  മരണപ്പെട്ടത്.
ഇന്നലെ ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. പോലീസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ രണ്ട് പേര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ ഇരുവരേയും അല്‍ ഖാസിമി, കുവൈത്തി എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍  വിദഗ്ദ്ധ പരിശോധനക്കായി ഷാര്‍ജ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവ സ്ഥലത്തുണ്ടായിരന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കെടുത്തവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഇരുമ്പ് ദണ്ഡുകളും മറ്റും ഉപയോഗിച്ചായിരുന്നു സംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നത്. സംഭവത്തിനെ തുടര്‍ന്ന് ഈ പ്രദേശം പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണ്. ഏതാനും വര്‍ഷം മുമ്പ് പാക്കിസ്ഥാന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷക്ക് വിധിച്ചെങ്കിലും ദയാധനം നല്‍കിയതിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it