ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജ അല്‍ക്കാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന മേല്‍പ്പറമ്പ് കട്ടക്കാല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കട്ടക്കാലിലെ ബ്രിട്ടീഷ് അബ്ദുല്‍ ഖാദര്‍(63) ആണ് ഷാര്‍ജയില്‍ മരിച്ചത്. കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം നാട്ടില്‍ വന്നു മടങ്ങിയത്. ഭാര്യ: നൂറുന്നിസ (തലശ്ശേരി). മക്കള്‍: റംഷീദ്, ഹസന്‍, ഹുസൈന്‍, ഖദീജത്ത് ഷാസിയ.
Next Story

RELATED STORIES

Share it