Flash News

ഷാര്‍ജയില്‍ ചുവപ്പ് സിഗ്നല്‍ മറികടന്ന 23,000 പേര്‍ക്ക് പിഴ

ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ചുവപ്പ്് സിഗ്നല്‍ മറികടന്ന 23,214 ഡ്രൈവര്‍മാര്‍ക്ക്്് പിഴ ചുമത്തിയതായി ഷാര്‍ജ പോലീസ് അറിയിച്ചു. ആളുകള്‍ മരിക്കാനും യാത്രക്കാര്‍ക്ക്്് ഗുരുതരമായി പരിക്കേല്‍ക്കാനും സാദ്ധ്യതയുള്ള ഏറ്റവും അപകടകരമായ നിയമ ലംഘനമാണ്്് ചുവപ്പ്് സിഗ്നല്‍ മറികടക്കലെന്ന്്് ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ കേപ്റ്റന്‍ ജമാല്‍ ബു അഫ്ര അറിയിച്ചു. ഇത്തരം നിയമ ലംഘകര്‍ക്ക്് ്800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 8 ബ്ലാക്ക്്് പോയിന്റും 15 ദിവസത്തേക്ക്്് വാഹനം കണ്ട്്് കെട്ടുകയും ചെയ്യും. ഇത്തരം നിയമ ലംഘനങ്ങള്‍ പിടികൂടാനായി മാത്രം ഈ മാസം ഷാര്‍ജയില്‍ 57 നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്്്. റോഡിലെ വരികള്‍ തെറ്റിച്ച്്് വെട്ടിച്ച്്് വാഹനം ഓടിച്ച ഒന്നര ലക്ഷം പേരെ പിടികൂടിയിട്ടുണ്ട്്്. ചുവപ്പ്്് സിഗ്നല്‍ മറികടക്കുന്നത്് കൊണ്ടുള്ള ഭവിഷത്തുകള്‍ വാഹനം ഓടിക്കുന്നവരെ ബോധവല്‍ക്കരിക്കാനായി ഇംഗ്ലീഷിലും അറബിയിലുമായി 20,000 ലഘുലേഖകള്‍ ഷാര്‍ജ പോലീസ് വിതരണം ചെയ്യും.
Next Story

RELATED STORIES

Share it