ernakulam local

ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

മരട്: സോഷ്യല്‍ മീഡിയയില്‍ എം സ്വരാജ് എംഎല്‍എയും ഷാനി പ്രഭാകരനും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദം പ്രചരിപ്പിച്ചതിനെതിരേ മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ കൂവപ്പാടം നന്ദനത്തിലെ പി വി വൈശാഖ്(32) നെ ആണ് കൊച്ചി മരട് പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐടി ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍  നടപടിയുണ്ടാകുമെന്നും മരട് എസ്‌ഐ ആന്റണി പറഞ്ഞു. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയില്‍ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് ഷാനി പോലിസിന് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it