ernakulam local

ഷാഡോ പോലിസ് ചമഞ്ഞ് തട്ടിപ്പ്

പെരുമ്പാവൂര്‍: ഷാഡോ പോലിസ് ചമഞ്ഞ് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും മാലയും കവര്‍ന്നതായി പരാതി.
വളയന്‍ചിറങ്ങര എന്‍എസ്എസ് ഐറ്റിഐ വിദ്യാര്‍ഥിയും കുറിച്ചിലക്കോട് മുട്ടത്തുകുടി വീട്ടില്‍ വിജയകൃഷ്ണ(20)നെയാണ് ഷാഡോ പോലിസ് ചമഞ്ഞെത്തിയ രണ്ടംഗം സംഘം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വിജനമായി സ്ഥലത്തുവച്ച് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനായി അല്ലപ്ര ഭാഗത്തേക്ക് നടക്കുന്നതിനിടെ പിറകിലൂടെ ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തി കഞ്ചാവ് വില്‍പന ആരോപിച്ച് ബാഗും പോക്കറ്റും പരിശോധിച്ചു. തുടര്‍ന്ന് അല്ലപ്ര കവലയില്‍ ഇറക്കാമെന്ന് പറഞ്ഞ് ഇരുവരുടേയും നടുവിലിരുത്തി കൊണ്ടുപോയ വിദ്യാര്‍ഥിയെ അല്ലപ്രയില്‍ എത്തിയെങ്കിലും ഇറക്കിവിടാതെ കുറുപ്പംപടി സ്റ്റേഷനില്‍ ഹാജറാക്കണമെന്ന് പറഞ്ഞ് കുറുപ്പംപടിയിലേക്ക് കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ കുറുപ്പംപടി സ്റ്റേഷനില്‍ ഹാജറാക്കാതെ കുറുപ്പംപടിയില്‍നിന്നും വേങ്ങൂര്‍ ഭാഗത്തേക്ക് കൊണ്ടുപോവുകയും വഴിയില്‍വച്ച് പിതാവിന് ഫോണില്‍ വിളിച്ച് വിവരം പറയാന്‍ ശ്രമിക്കുന്നതിനിടെ തന്റെ ഫോ ണ്‍ പിടിച്ചുവാങ്ങുകയും വിജനമായ സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്തി തന്റെ ഒന്നര പവന്‍ തൂക്കമുള്ള മാല പിതാവിന്റെ കൈയില്‍ തിരികെ കൊടുക്കാമെന്ന് പറഞ്ഞ് ഇരുവരും പിടിച്ചുവലിച്ചു.
എന്നാല്‍ എതിര്‍വശത്ത് നിന്നും ഒരു ഓട്ടോ വരുന്നതുകണ്ട സംഘം മാല പിടിച്ചുപറിച്ചെങ്കിലും പൊട്ടിയ കഷണവുമായി രക്ഷപ്പെടുകയായിരുന്നുവെന്നും വിജയ കൃഷ്ണ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it