Districts

ഷാഡോ പോലിസ് ചമഞ്ഞു തട്ടിപ്പ്: സിവില്‍ പോലിസ് ഓഫിസര്‍ക്ക് ജാമ്യം

കൊച്ചി: ഷാഡോ പോലിസ് ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ പോലിസ് ഓഫിസര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പള്ളുരുത്തി പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറും അമ്പലപ്പുഴ സ്വദേശിയുമായ ഗണേഷ്‌കുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റീസ് എ ഹരിപ്രസാദിന്റെ ഉത്തരവ്. വൈറ്റില പാരഡൈസ് റോഡിലുള്ള ഫഌറ്റില്‍ നിന്ന് അനാശാസ്യത്തിനു പിടികൂടിയ പെണ്‍കുട്ടികളില്‍ നിന്ന് ആഭരണങ്ങളും അവിടെയുണ്ടായിരുന്ന യുവാവില്‍ നിന്ന് പണവും കവര്‍ന്നുവെന്ന പരാതിയിലാണ് ഗണേഷ്‌കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ പോലിസ് ഓഫിസറായ ഗണേഷ്‌കുമാര്‍ ഷാഡോ പോലിസ് ചമഞ്ഞ് കവര്‍ച്ച നടത്തിയതെന്നു കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it