kozhikode local

ഷാജി പയ്യോളിക്ക് കിസാന്‍ ഭാരതി പുരസ്‌കാരം



പേരാമ്പ്ര: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫര്‍ ഷാജി പയ്യോളി അര്‍ഹനായി. കോഴിക്കോട് ശിക്ഷക് സദനില്‍ വെച്ചു നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അവാര്‍ഡ് വിതരണം ചെയ്തു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എം സുേരഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കൊല്ലംകണ്ടി വിജയന്‍, വി ടി സുരേന്ദ്രന്‍, എളമന ഹരിദാസ്, കമല പണിക്കര്‍, വി കെ സുരേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it