Flash News

ഷാജഹാനെതിരേ വീണ്ടും അച്ചടക്ക നടപടി



തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനും സി-ഡിറ്റ് ഉദ്യോഗസ്ഥനുമായ കെ എം ഷാജഹാനെതിരേ വീണ്ടും സര്‍ക്കാരിന്റെ അച്ചടക്ക നടപടി. ജോലിക്ക് ഹാജരാവാതിരിക്കല്‍, സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടിയുടെ ഭാഗമായി ഷാജഹാന് സി-ഡിറ്റ് നോട്ടീസ് നല്‍കി. ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പോലിസ് ആസ്ഥാനത്തിനുമുന്നില്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ഷാജഹാനെ അറസ്റ്റു ചെയ്തിരുന്നു. മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസ്ഥലത്തെത്തിയപ്പോഴാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. പോലിസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് ഷാജഹാന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലാവലിന്‍ കേസില്‍ ഇടപെട്ടതിനാണ് തന്നെ നിരന്തരം ദ്രോഹിക്കുന്നതെന്ന് ഷാജഹാന്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it