Flash News

ഷാങ്ഹായി ഉച്ചകോടി: പ്രധാനമന്ത്രി ചൈനയില്‍

ഷാങ്ഹായി ഉച്ചകോടി: പ്രധാനമന്ത്രി  ചൈനയില്‍
X


ന്യൂഡല്‍ഹി: പതിനെട്ടാം ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി  ചൈനയിലെത്തി.
രണ്ട് ദിവസത്തെ സമ്മേളനത്തിന് ശേഷം അദ്ദേഹം ചെനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ദോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ബന്ധം പഴയ നിലയിലാക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് നേതാക്കളുടെ കൂടിക്കാഴ്ച്ച. കഴിഞ്ഞ മാസം വൂഹാനില്‍ ഇരുവരും അനൗദ്യോഗികമായിചര്‍ച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് ഇരുനേതാക്കളും ഇന്ന് പരിശോധിക്കും. ഭീകരതക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ഷാങ്ഹായ് ഉച്ചകോടി വേദിയാകും.
Next Story

RELATED STORIES

Share it