ഷമേജിന്റെ കൊലയാളി സംഘത്തെക്കുറിച്ച് സൂചന

മാഹി: കഴിഞ്ഞദിവസം മാഹി മേഖലയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലയാളികളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. സ്ഥിരം ക്രിമിനലുകളാണ് കൊലയാളികളെന്നാണ് സൂചന.
ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തതെങ്കിലും കൂടുതല്‍ പ്രതികള്‍ ഉണ്ടാവാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി അറിയുന്നു. എന്നാല്‍, കൊലയാളികളെ കണ്ടെത്താന്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലം നിരാശയായിരുന്നു. തലശ്ശേരി സിഐ കെ പ്രേമചന്ദ്രനാണ് ഷമേജിന്റെ കൊല അന്വേഷിക്കുന്നത്.
സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലയാളികളെ കുറിച്ചുള്ള സൂചനകള്‍ മാത്രമാണ് മാഹി പോലിസ് പുറത്തുവിടുന്നത്. പുതുച്ചേരി പോലിസിന്റെ നടപടിയില്‍ സിപിഎമ്മിന് ശക്തമായ പ്രതിഷേധമുണ്ട്. തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍, അഡ്വ. കെ വിശ്വന്‍ എന്നിവര്‍ ഡിജിപിയെ കണ്ട് പരാതി അറിയിച്ചിരുന്നു. യഥാര്‍ഥ പ്രതികളെ മാത്രമെ അറസ്റ്റ് ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് മാഹി പോലിസ്. സിപിഎം പരാതിയില്‍ പറഞ്ഞവരുടെ പേരില്‍ തക്കതായ തെളിവുകള്‍ ലഭിച്ച ശേഷമേ നടപടിയുണ്ടാവുകയുള്ളൂ.
Next Story

RELATED STORIES

Share it