malappuram local

ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുത്

മലപ്പുറം: ടെക്‌സ്റ്റൈല്‍സുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുതെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്. കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുകയും വേണ്ടത്ര വായുസഞ്ചാരം ഇല്ലാതിരിക്കുകയും ചെയ്താല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് പോവുന്നത് പരമാവധി ഒഴിവാക്കണം. തട്ടുകടകള്‍, തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ടവ തുടങ്ങിയവയുടെ കച്ചവടം നിരോധിച്ചു. നോമ്പ് തുറയ്ക്കുശേഷം ഇത്തരം കച്ചവടം ജില്ലയില്‍ വ്യാപകമായതിനെ തുടര്‍ന്നാണു നടപടി. ഇത്തരത്തില്‍ ൈലസന്‍സില്ലാത്ത എല്ലാ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. വീടുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തണം.
കൊതുകു നശീകരണം അതത് വീട്ടുകാരും സ്ഥാപന അധികൃതരും ഉറപ്പാക്കണം. വീഴ്ച വരുത്തുന്നവരില്‍നിന്ന് അയ്യായിരം രൂപ മുതല്‍ പിഴ ഈടാക്കും. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്നുമുതല്‍ റവന്യു, പോലിസ്, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തും. ജില്ലയില്‍ നിപാ ൈവറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ നാനൂറോളം പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തര ചികില്‍സ  നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ വൈറസ് ബോധ സംശയിക്കുന്ന ആളുകളെ വിദഗ്ധ ചികില്‍സയ്ക്കായി ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിക്കണം.
Next Story

RELATED STORIES

Share it