ഷംലി സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍

മുസഫര്‍നഗര്‍: ആദിവാസികളെ അവരുടെ വീടുകളില്‍നിന്നു കുടിയിറക്കിയതിനെത്തുടര്‍ന്ന് ഷംലി ജില്ലയിലെ നയിഗാല ഗ്രാമത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവന്റെ മകന്‍ അറസ്റ്റിലായി. 26 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ഗ്രാമത്തലവന്‍ മുകീം അദ്ദേഹത്തിന്റെ മകന്‍ നഫീസ് അഹമ്മദ് എന്നിവരുള്‍പ്പെടെ 26 പേര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് സര്‍ക്കിള്‍ ഓഫിസര്‍ കുല്‍ദീപ് കുക്‌രേതി പറഞ്ഞു. ഗ്രാമത്തലവന്റെ അനുകൂലികള്‍ ആദിവാസികളെ ബലം പ്രയോഗിച്ചു കുടിയൊഴിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 22 പേര്‍ക്കു പരിക്കേറ്റു. ഇന്ദിര ആവാസ് പദ്ധതി വഴി ലഭിച്ച വീടുകളില്‍ നിന്നാണ് അക്രമികള്‍ ഇവരെ ഒഴിപ്പിച്ചത്.
Next Story

RELATED STORIES

Share it