ഷംലിയില്‍ വിജയാഘോഷ വെടിവയ്പ് നിരോധിച്ചു

മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ വിജയാഘോഷ വെടിവയ്പ് നിരോധിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ എട്ടു വയസ്സുകാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. വെടിവയ്പ് വിലക്കാന്‍ വിരുന്ന് ഹാളുകളുടെ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഷംലി സര്‍ക്കിള്‍ ഓഫിസര്‍ നാഷാങ്ക് ശര്‍മ അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഏഴിന് ജില്ലയിലെ കെയ്‌രാന പട്ടണത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ റാലിക്കിടെയുണ്ടായ വെടിവയ്പില്‍ എട്ടു വയസ്സുകാരനായ സമി കൊല്ലപ്പെട്ടത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it