Flash News

ശ്വേതാ മേനോന് ഭീഷണി കോളുകള്‍: സംഭവം അമ്മ എക്‌സിക്യുട്ടീവിലെത്തിയതിന് പിന്നാലെ

ശ്വേതാ മേനോന് ഭീഷണി കോളുകള്‍: സംഭവം അമ്മ എക്‌സിക്യുട്ടീവിലെത്തിയതിന് പിന്നാലെ
X


കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവിലേക്ക് തിരഞ്ഞെടുക്കപെട്ടതിന് തൊട്ട് പിന്നാലെ സിനിമാ നടിയും, ടെലിവിഷന്‍ അവതാരികയുമായ ശ്വേതാ മേനോന് ് ഭീഷണി കോളുകള്‍ .തനിക്ക് ഭീഷണി കോളുകള്‍ വരുന്നതായി നടി ശ്വേതാ മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയിട്ടുള്ളത്.
അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അറിയാത്ത നമ്പരുകളില്‍ നിന്ന് കോളുകള്‍ വരുന്നതെന്ന് ശ്വേത പറയുന്നു. 'ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കു'മെന്ന് വിളിച്ചവരിലൊരാള്‍ പറഞ്ഞതായി ശ്വേത ആക്ഷേപിച്ചു. അമ്മയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഭീഷണി കോളുകളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയവും ശ്വേത പങ്കു വെച്ചു.
അമ്മ എക്‌സിക്യുട്ടീവിലേക്ക് തന്നെ തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്ന് ശ്വേത പറഞ്ഞു. തനിക്കു വേണ്ടി സംസാരിക്കാന്‍ വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേത.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ പുലര്‍ത്തിയ നിലപാടുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം ലോബിയിലേക്ക് വീണ്ടും അമ്മയുടെ നേതൃത്വം ചുരുങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഭീഷണി കോള്‍ വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണയ്ക്കുകയോ, പരസ്യമായി രംഗത്തു വരാതിരിക്കുകയോ ചെയ്തവരാണ് എക്‌സിക്യുട്ടീവില്‍ അംഗത്വം ലഭിച്ചവരിലധികവും.
Next Story

RELATED STORIES

Share it