Flash News

ശ്രീ ശ്രീ രവി ശങ്കര്‍ 25 ലക്ഷം ഇന്നടയ്ക്കണം; ബാക്കി തുക മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണം: കോടതി

ശ്രീ ശ്രീ രവി ശങ്കര്‍ 25 ലക്ഷം ഇന്നടയ്ക്കണം; ബാക്കി തുക മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണം: കോടതി
X


ravi-shankar

[related]
ന്യൂഡല്‍ഹി: ലോക സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കുന്നതിനുവേണ്ടി യമുനാനദിയുടെ തീരത്ത് പരിസ്ഥിതി നാശം വരുത്തിയെന്ന കുറ്റത്തില്‍ ദേശീയ ഹരിത കോടതി ആര്‍ട് ഓഫ് ലിവിങിന് ചുമത്തിയ അഞ്ചു കോടി പിഴയില്‍ 25 ലക്ഷം ഇന്നടയ്ക്കാന്‍ ഉത്തരവ്. പിഴ ഒഴിവാക്കണമെന്നും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവൃത്തി ചെയ്തിട്ടില്ലെന്നുമുള്ള രവിശങ്കറിന്റെ വാദം കോടതി നിരാകരിച്ചു.
ബാക്കി തുകയ്ക്ക് മൂന്നാഴ്ചത്തെ സമയം നല്‍കി. തുക അടയ്ക്കാന്‍ നാലാഴ്ച സമയം വേണമെന്ന് രവിശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമയം നല്‍കിയത്. പണം അടയ്ക്കില്ലെന്ന് രവിശങ്കര്‍ പറഞ്ഞോ എന്ന് കോടതി ആരാഞ്ഞു. കൈയില്‍ പണമില്ലാത്തതിനാല്‍ പണം അടയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നതായി ആര്‍ട് ഓഫ് ലിവിങ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ന് പരിപാടിയുടെ ഉദ്ഘാടനം യമുനാ തീരത്ത് നടക്കും.
Next Story

RELATED STORIES

Share it