ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ക്ക് വിട്ടുനല്‍കണം

തിരുവനന്തപുരം: ഒരുകോടി മുടക്കി നവീകരിച്ച നഗരസഭയുടെ ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ വിട്ടുനല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.
സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന നഗരത്തിലെ ഓഡിറ്റോറിയങ്ങള്‍ 30,000 മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന വാടക നല്‍കി ഗാനമേളപോലുള്ള സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയിലാണു നടപടി. മൂത്രത്തിന്റെ ദുര്‍ഗന്ധം കാരണം പാര്‍ക്കിനുള്ളില്‍ കയറാനാവാത്ത അവസ്ഥയാണുള്ളതെന്നു പരാതിയില്‍ പറയുന്നു.
പാര്‍ക്കിനുള്ളിലെ വാട്ടര്‍ഫോഴ്‌സ് പ്രവര്‍ത്തനരഹിതമാണ്. ശ്രീ ചിത്തിര തിരുനാള്‍ പ്രതിമയ്ക്കു മുന്നിലുള്ള എല്‍ഇഡി ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. സഞ്ചാരികള്‍ക്ക് ശുചിമുറി സൗകര്യമില്ല. സാംസ്‌കാരിക പരിപാടികള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് പാര്‍ക്കിന്റെ രൂപകല്‍പ്പന. വാഹനങ്ങളും മറ്റും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പാര്‍ക്കിന് സമീപമുണ്ടെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it