ernakulam local

ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സ് സില്‍വര്‍ ജൂബിലി നൃത്ത - സംഗീതോല്‍സവത്തിന് തിരശ്ശീല വീണു



കാലടി: വര്‍മ സഹോദരിമാരുടെ വേറിട്ട നൃത്താനുഭവം സമ്മാനിച്ചു കൊണ്ട് നാലു ദിവസം നീണ്ടു നിന്ന ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സ് സില്‍വര്‍ ജൂബിലി നൃത്ത - സംഗീതോല്‍സവത്തിന് തിരശ്ശീല വീണു.             നര്‍ത്തകിമാരായ രമ്യവര്‍മയും സൗമ്യ വര്‍മയും മോഹിനിയാട്ടത്തെ ആസ്പദമാക്കി, തിരുവാതിരയുടെയും നാടന്‍ ശീലുകളുടെയും അകമ്പടിയോടെ അവതരിപ്പിച്ച  “ശിവകുടുംബം’ എന്ന പ്രത്യേക  നൃത്താവതരണം ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം നല്‍കി. ശിവശക്തിയുടെ മാഹാത്മ്യമായിരുന്നു ഒരു മണിക്കൂര്‍ നീണ്ടു നിന്ന യുഗ്മ നൃത്തത്തിന്റെ ഇതിവൃത്തം. വര്‍മ സഹോദരിമാര്‍ തന്നെയാണ് രചന നിര്‍വഹിച്ചത്. ഡോ.സി പി ഉണ്ണികൃഷ്ണന്‍ കൊറിയോഗ്രാഫിയും എം എസ് ഉണ്ണികൃഷ്ണന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.    ജഗദ്ഗുരു ആദിശങ്കരാചാര്യര്‍ രചിച്ച കൃതിയുടെ നൃത്താവിഷ്‌കാരം സീനിയര്‍ അധ്യാപിക നീതു പി ആര്‍ അവതരിപ്പിച്ചത് സമാപന ചടങ്ങിനെ ഭക്തിയില്‍ ആറാടിച്ചു. ശിവനെ സ്തുതിക്കുന്നത് പ്രപഞ്ചത്തെ സ്തുതിക്കുന്നതിന് തുല്യമാണെന്നാണ് ഭോ - ശംഭോ ...  എന്നു തുടങ്ങുന്ന നൃത്താവിഷ്‌കാരം നല്‍കിയ സന്ദേശം.    മാധ്യമ പ്രവര്‍ത്തകന്‍ സമാപന ചടങ്ങിന്റെ ദീപം തെളിയിച്ചു. ഭാരതീയ നാട്യദിനാചരണം പത്രപ്രവര്‍ത്തകന്‍ എന്‍ പി സജീവ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്‌കൃത സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ടി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ ആര്‍ സന്തോഷ്‌കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എം എസ് സന്തോഷ്‌കുമാര്‍, ടിജോ കല്ലറക്കല്‍, ടി എസ് രാധാകൃഷ്ണന്‍, കെ എന്‍ രവീന്ദ്രന്‍ നായര്‍, ഇ എന്‍ വിശ്വനാഥന്‍,  എ ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലാസ്സിക്കല്‍ നൃത്ത പരിപാടി അരങ്ങേറി. നീതു പി ആര്‍ അമൃത സുരേഷ്, അക്ഷര വി ആര്‍, വൈഷ്ണവി സുകുമാരന്‍, അനില ജോഷി, മീനാക്ഷി വി പി    നട്ടുവാങ്കത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it