Flash News

ശ്രീവല്‍സം ഗ്രൂപ്പ് സ്ഥലം നികത്തിയത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച്



പത്തനംതിട്ട: ശ്രീവല്‍സം ഗ്രൂപ്പിന്റെ ചുമതലയില്‍ നടന്നുവരുന്ന ഹോട്ടല്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം നികത്തിയെടുത്തത് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച്. ശബരിമല തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി കുളനട ഗ്രാമപഞ്ചായത്തിന് അനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് ഇന്നിപ്പോള്‍ ശ്രീവല്‍സം ഗ്രൂപ്പ് ഹോട്ടല്‍ സമുച്ചയം നിര്‍മിക്കുന്ന സ്ഥലം നികത്തിയെടുത്തത്. കുളനട പഞ്ചായത്ത് അതിര്‍ത്തിയിലെ കൈപ്പുഴയിലെ ഈ സ്ഥലം 2015ലെ ശബരിമല തീര്‍ത്ഥാടന കാലത്താണ് നികത്തിയെടുത്തത്. പന്തളത്തെ ഇടത്താവളത്തോടു ചേര്‍ന്ന പാര്‍ക്കിങ് സൗകര്യത്തിനായാണ ്സ്ഥലം നികത്തിയത്. ശ്രീവല്‍സം ഗ്രൂപ്പ് പാര്‍ക്കിങിനായി വിട്ടുകൊടുത്ത സ്ഥലം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നികത്തിയെടുത്തു. തീര്‍ത്ഥാടനകാലം കഴിഞ്ഞതോടെ ഉടമ സ്ഥലം തിരികെയെടുത്തു. കഴിഞ്ഞവര്‍ഷം താല്‍ക്കാലിക ഹോട്ടല്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഇതു പൊളിച്ചുനീക്കി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം തുടങ്ങി. ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. കുളനട ഗ്രാമത്തില്‍നിന്നു നാഗാലാന്‍ഡിലെത്തി അവിടെ ഒരു പോലിസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു തിരികെ നാട്ടിലെത്തി പടുത്തുയര്‍ത്തിയ ശ്രീവല്‍സം ഗ്രൂപ്പ് കുറഞ്ഞകാലം കൊണ്ടു ഉണ്ടാക്കിയെടുത്തത് കോടികളുടെ ആസ്തിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആസ്തികള്‍ വെളിപ്പെടുത്താന്‍ ബിസിനസുകാര്‍ക്കും മറ്റും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സാവകാശം വിനിയോഗിച്ച് 50 കോടി രൂപ ശ്രീവല്‍സം ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it