Flash News

ശ്രീവല്‍സം ഗ്രൂപ്പ് : സംസ്ഥാന പോലിസും അന്വേഷണം ആരംഭിച്ചു



പത്തനംതിട്ട: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കുടുങ്ങിയ ശ്രീവല്‍സം ഗ്രൂപ്പിന്റെ സാരഥി നാഗാലാന്‍ഡ് മുന്‍ അഡീഷനല്‍ എസ്പി എം കെ ആര്‍ പിള്ളയെന്ന എം കെ രാജേന്ദ്രന്‍ പിള്ളയ്‌ക്കെതിരേ കേരളാ പോലിസും അന്വേഷണം തുടങ്ങി. കുളനടയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേരളാ പോലിസും അന്വേഷണം തുടങ്ങിയത്. ശ്രീവല്‍സം ഗ്രൂപ്പില്‍ ആദായനികുതി പരിശോധനയ്ക്കിടെ കണ്ടെത്തിയ പോലിസ് ട്രക്ക് നാഗാലാന്‍ഡ് മന്ത്രിക്ക് അലങ്കാര വസ്തുക്കള്‍ വാങ്ങാന്‍ കൊണ്ടുവന്നതെന്നാണ് സംസ്ഥാന പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്്തമായി. വാഹനത്തില്‍ കേരളത്തില്‍ എന്തെങ്കിലും കൊണ്ടു വന്നിരുന്നോ എന്ന കാര്യത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. എന്നാല്‍, കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ ശ്രീവല്‍സം ഗ്രൂപ്പിനെതിരേ പോലിസ് കേസൊന്നും എടുത്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കുളനടയില്‍ എം കെ ആര്‍ പിള്ളയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലിസ് 22 രേഖകളും പരിശോധിച്ചിരുന്നു. ഗ്രൂപ്പിന് എതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ വിവരങ്ങളും പോലിസ് ശേഖരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ഡിജിപിക്ക് ജില്ലാ പോലിസ് കൈമാറിയതായാണ് വിവരം. നാഗാലാന്‍ഡ് പോലിസിന്റെ അനുമതിയോടെയാണ് അവിടുത്തെ ട്രക്ക് ഇവിടെ എത്തിച്ചതെന്ന് അവര്‍ കേരളാ പോലിസിനെ അറിയിച്ചിട്ടുണ്ട്. അവിടെ ഒരു മന്ത്രിക്ക് വീട് നിര്‍മാണത്തിന് അലങ്കാര വസ്തുക്കള്‍ വാങ്ങാനാണ് ഇത് എത്തിച്ചത്. ജൂണ്‍ 10ന് ട്രക്ക് മടക്കിക്കൊണ്ടുപോയി എന്നും വിവരം ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it