Flash News

ശ്രീവല്‍സം ഗ്രൂപ്പ് : കോടികളുടെ ഭൂമി ഇടപാട് കണ്ടെത്തി



ആലപ്പുഴ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ഉള്‍പ്പെട്ട ശ്രീവല്‍സം ഗ്രൂപ്പ് ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലുമായി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം കെ ആര്‍ പിള്ള, മകന്‍ അരുണ്‍രാജ്, ശ്രീവല്‍സം ഗ്രുപ്പ് മാനേജരായി പ്രവര്‍ത്തിച്ചിരുന്ന ഹരിപ്പാട് സ്വദേശിനി രാധാമണി, ശ്രീവല്‍സം ഗ്രൂപ്പിന്റെ ഉപഗ്രൂപ്പായ രാജവല്‍സം ഗ്രൂപ്പിന്റെ നടത്തിപ്പുകാരന്‍ ചിങ്ങോലി സ്വദേശി ദിലീപ് എന്നിവരുടെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളാണ് ആദായനികുതി വകുപ്പ് ഇതിനോടകം കണ്ടെടുത്തിട്ടുള്ളത്. കാര്‍ത്തികപ്പള്ളി താലൂക്കിലെ ചേപ്പാട് വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ഭൂമി വാങ്ങിയിട്ടുള്ളത്. ചേപ്പാട് വില്ലേജ് ഓഫിസ് പരിധിയില്‍ അരുണ്‍രാജിന്റെ പേരില്‍ 2015 ഒക്ടോബറില്‍ വാങ്ങിയ ഒരേക്കര്‍ ആറു സെന്റ്, ദേശീയപാതയ്ക്കരികി ല്‍ 2012 മാര്‍ച്ചില്‍ വാങ്ങിയ 80 സെന്റ്, 2015 ഒക്ടോബറില്‍ അരുണ്‍രാജിന്റെ പേരില്‍ ആധാരം നടത്തിയ ചേപ്പാട് വില്ലേജ് ഓഫിസ് പരിധിയിലെ ആറര സെന്റ്, 2015 നവംബറില്‍ രാജേന്ദ്രന്‍ പിള്ളയുടെ പേരില്‍ വാങ്ങിയ എട്ട് സെന്റ്, 2012 മാര്‍ച്ചില്‍ ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ പേരില്‍ വാങ്ങിയ എട്ടര സെന്റ് ഭൂമി എന്നിവയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ചിങ്ങോലി സ്വദേശി ദിലീപിന്റെ പേരില്‍ 37.5 സെന്റ് ഭൂമി 2015 മാര്‍ച്ചില്‍ വാങ്ങിയതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്്. ശ്രീവല്‍സം ഗ്രൂപ്പ് ചേപ്പാട് വില്ലേജ് പരിധിയില്‍ വാങ്ങിക്കൂട്ടിയ ഭൂമിയില്‍ ഭൂരിപക്ഷവും പിള്ളയുടെ മകന്‍ അരുണ്‍രാജിന്റെ പേരിലാണ്. ചേപ്പാട് വില്ലേജ് ഓഫിസ് പരിധിയില്‍ മാത്രം കോടിക്കണക്കിനു രൂപയുടെ ഭൂമി സ്വന്തം പേരിലും ബിനാമി പേരിലും ശ്രീവല്‍സം ഗ്രൂപ്പ് സ്വന്തമാക്കിയതായാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it