Flash News

ശ്രീവല്‍സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം : അന്വേഷണം വേണം- ചെന്നിത്തല



തിരുവനന്തപുരം: ആദായനികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവല്‍സം ഗ്രൂപ്പുമായി യുഡിഎഫിനും കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മുന്‍മന്ത്രിക്കും ബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം ദൂരീകരിക്കുന്നതിന് സിബിഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.സിപിഐ ആലപ്പുഴ ജില്ലാസെക്രട്ടറി കഴിഞ്ഞ ദിവസം യുഡിഎഫിനെതിരേ പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചത്. സിപിഐയുടെ നേതാക്കളുടെ ശ്രീവല്‍സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനാണ് യുഡിഎഫിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എങ്കിലും അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യുഡിഎഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവല്‍സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ് പ്രചരിപ്പിക്കുന്നത്. യുഡിഎഫിലെ മുന്‍മന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സിപിഐയുടെ ശ്രമം. ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ശ്രീവല്‍സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണം വസ്തുതാപരമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Next Story

RELATED STORIES

Share it