ശ്രീലങ്ക: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 12 മരണം

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 12 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. മഴക്കെടുതികളെത്തുടര്‍ന്ന് ഒരുലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒന്‍പതു ജില്ലകളില്‍ ഇനിയും മണ്ണിടിച്ചില്‍ തുടരാമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. അടുത്ത 36 മണിക്കൂറില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it