ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം

കൊച്ചി: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം. കൊച്ചി നാവിക ആസ്ഥാനത്തുനിന്ന് രണ്ടു നാവികസേനാ കപ്പലുകള്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ എത്തി. ഐഎന്‍എസ് സത്‌ലജ്, ഐഎന്‍എസ് സുനൈന എന്നീ കപ്പലുകളാണ് ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കുടിവെള്ളം, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയുമായി പുറപ്പെട്ടത്. ഇതു കൂടാതെ വ്യോമസേനാ വിമാനവും ശ്രീലങ്കയിലെത്തി. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യ സഹായം നല്‍കുന്നത്.
Next Story

RELATED STORIES

Share it